Deshabhimani

print edition എയിംസ്‌ വാഗ്‌ദാനം വീണ്ടും; ഇക്കുറി ഉപരാഷ്ട്രപതിവക

cp radhakrishnan.png
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

തിരുവനന്തപുരം: എയിംസ്‌ അനുവദിക്കുന്നതിൽ പതിറ്റാണ്ടുകളായി കേരളത്തോട്‌ തുടരുന്ന വിവേചനത്തിനിടെ വാഗ്‌ദാനവുമായി ഉപരാഷ്ട്രപതിയും. ഞായറാഴ്‌ച തിരുവനന്തപുരത്ത്‌ എസ്‌യുടി അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസസിന്റെ ബിരുദദാനച്ചടങ്ങിലാണ്‌ ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണന്റെ വാഗ്‌ദാനം.


കേരളത്തിന്‌ എയിംസ്‌ എന്ന സ്വപ്‌നം വൈകാതെ സാക്ഷാത്‌കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എയിംസ്‌ വാഗ്‌ദാനവുമായി കേ ന്ദ്ര മന്ത്രിമാരായ ബിജെപി നേതാക്കൾ പല അവസരങ്ങളിലും രംഗത്തെത്തിയിട്ടുണ്ട്‌. എന്നാൽ, കേരളത്തോടുള്ള വിവേചനം ഹൈ ക്കോടതി ചൂണ്ടിക്കാട്ടിയിട്ടും കേ ന്ദ്ര സർക്കാർ അ നങ്ങാപ്പാറനയം തുടരുകയാണ്‌.


കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ പറഞ്ഞിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ പത്തുവർഷത്തിനിടെ എയിംസ്‌ ലഭിക്കുന്നതിനായി നിരവധി ഇടപെടൽ നടത്തി. എയിംസ്‌ സ്ഥാപിക്കുന്നതിനായി കോഴിക്കോട്‌ കിനാലൂരിൽ 151.58 ഏക്കർ ഭൂമി ഏറ്റെടുക്കുകയുംചെയ്‌തു.


എന്നാൽ, വാഗ്‌ദാനം ആവർത്തിക്കുന്നതല്ലാതെ നപടികളൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥലത്ത്‌ എയിംസ്‌ വരാതിരിക്കാനുള്ള ഇടപെടൽ സംസ്ഥാന ബിജെപി നേതൃത്വവും കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി അടക്കമുള്ളവരും നടത്തുന്നുണ്ട്‌.


എയിംസ്‌ അനുവദിക്കുന്നതുസംബന്ധിച്ച് ഹൈക്കോടതിതന്നെ കേന്ദ്ര സർക്കാരിനോട്‌ ചോദ്യങ്ങളുയർത്തി. കേരളം നൽകിയ ശുപാർശയുടെ തൽസ്ഥിതി, എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന നയപരിപാടി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അത്‌ കേരളത്തിന് അനുവദിക്കാത്തതിന് കാരണമെന്ത്, എയിംസ് അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ എന്ത് എന്നിവയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.


പിഎംഎസ്‌എസ്‌വൈ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ എയിംസ്‌ അനുവദിക്കാമെന്നാണ്‌ കേന്ദ്രസർക്കാർ ഒടുവിൽ നിലപാട്‌ സ്വീകരിച്ചത്‌. പദ്ധതിയുടെ ആദ്യഘട്ടം ഇ‍ൗ വർഷം മാർച്ചിൽ അവസാനിച്ചിട്ടും നടപടിയുണ്ടായില്ല. 22 പുതിയ എയിംസുകളാണ്‌ ഇ‍ൗ കാലഘട്ടത്തിനിടെ കേന്ദ്ര സർക്കാരുകൾ വിവിധ സംസ്ഥാനങ്ങളിലായി അനുവദിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home