print edition ഭിന്നശേഷി നിയമനം ; 450 പേർക്ക് ഇന്ന് നിയമന ശുപാർശ കൈമാറും

തിരുവനന്തപുരം
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട റാങ്ക് ലിസ്റ്റിലുൾപ്പെട്ട 450 ഓളം ഉദ്യോഗാർഥികൾക്ക് വെള്ളിയാഴ്‌ച നിയമനശുപാർശ കൈമാറുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എൻഎസ്‌എസ് മാനേജ്‌മെന്റിന് നൽകിയ ആനുകൂല്യം മറ്റ് മാനേജ്‌മെന്റുകൾക്കും നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവിനായി നടപടി സ്വീകരിച്ചു. വിഷയത്തിൽ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടി സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന, ജില്ലാ സമിതികളും രൂപീകരിച്ച് ഉത്തരവിറക്കിയിരുന്നു.
സെക്കൻഡറിതലംവരെയുള്ള ഭിന്നശേഷി നിയമനത്തിനായി ജില്ലാ സമിതികളുടെ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയായി. ജില്ലാതല സമിതി വഴിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഈ വർഷം ഒരിക്കൽകൂടി നടത്തും. വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ തീർപ്പാക്കാൻ അവശേഷിക്കുന്ന നിയമനാംഗീകാര ഫയലുകൾ തീർപ്പാക്കാൻ സംസ്ഥാന അദാലത്ത് 23, 27, 29 തീയതികളിൽ മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments