ad
Deshabhimani

print edition പ്രക്ഷോഭകാരികൾക്ക്‌ അഭിനന്ദനം

India

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ബുള്ളറ്റിൻ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 12:00 AM | 1 min read

ആലപ്പുഴ : നീറ്റ്‌ പരീക്ഷാ ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ അണിനിരന്ന വിദ്യാർഥികളെ ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്‌സ്‌ യൂണിയൻ (എഐഎഡബ്ല്യുയു) ദേശീയ ജനറൽ ക‍ൗൺസിൽ പ്രമേയത്തിൽ അഭിനന്ദിച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കാനിടയായത്‌ സവിശേഷമായ രാഷ്‌ട്രീയ വിജയമാണ്‌. യോജിച്ച പ്രക്ഷോഭത്തിലൂടെയാണ്‌ ഇത്‌ സാധ്യമായത്‌. വിദ്യാഭ്യാസമേഖലയിൽ വാണിജ്യവൽക്കരണവും സ്വകാര്യവൽക്കരണവും തുടരുന്നത്‌ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കുട്ടികൾക്ക്‌ അവസരസമത്വം ഇല്ലാതാക്കും. നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി അടിയന്തരമായി പിരിച്ചുവിടണം.


സുതാര്യവും വിശ്വസനീയവുമായ രീതിയിൽ പരീക്ഷ നടത്താൻ ഫെഡറലിസത്തിന്റെ തത്വങ്ങളിലൂന്നി സംസ്ഥാനങ്ങൾക്കുള്ള അധികാരം പുനഃസ്ഥാപിക്കണം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ വിദ്യാർഥികളുടെ പ്രക്ഷോഭങ്ങൾക്ക്‌ പിന്തുണ തുടരുമെന്നും എഐഎഡബ്ല്യുയു അറിയിച്ചു. ഭൂരഹിതർക്ക് ഭൂമി നൽകണമെന്ന പ്രമേയവും ജനറൽ ക‍ൗൺസിൽ അംഗീകരിച്ചു. ഭൂമി കണ്ടെത്താൻ എല്ലാ സംസ്ഥാനങ്ങളിലും സർവേ നടത്തണം. കർഷകത്തൊഴിലാളികൾ, ദളിതുകൾ, ആദിവാസികൾ എന്നിവർക്ക്‌ മുൻഗണനാടിസ്ഥാനത്തിൽ ഭൂമി നൽകണം.


വീട്‌ വയ്‌ക്കാൻ ഭൂമിയില്ലാത്തവർക്ക്‌ കുറഞ്ഞത്‌ 10 സെന്റ്‌ നൽകണം. ആദിവാസികൾക്കും വനത്തിനുള്ളിൽ താമസിക്കുന്ന മറ്റ്‌ വിഭാഗക്കാർക്കും കൈവശഭൂമി നഷ്‌ടപ്പെടാതിരിക്കാൻ നിയമനടപടി സ്വീകരിക്കണം. പൊതുവിതരണ ശൃംഖല തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിക്കുന്ന പ്രമേയവും അംഗീകരിച്ചു. പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷയ്‌ക്കും ഭരണഘടനാ അവകാശത്തിനുമെതിരെ നേരിട്ടുള്ള ആക്രമണമാണ്‌ കേന്ദ്രസർക്കാരിന്റേതെന്നും പ്രമേയം വ്യക്‌തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home