Deshabhimani

print edition എഐ കാമറ; സർക്കാരിന്‌ നിസ്സംഗത, കൺട്രോൾ റൂം നിശ്ചലം

ai
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

കോഴിക്കോട്‌: നിരത്തിലെ നിയമലംഘനങ്ങൾക്ക്‌ പൂട്ടിടാനും അപകടം കുറയ്ക്കാനുമായി സ്ഥാപിച്ച എഐ കാമറ കൺട്രോൾ റൂം പ്രവർത്തനം നിലച്ചിട്ട്‌ ഒരാഴ്ച. കുടിശ്ശിക നൽകാനുള്ളതിനാൽ കെൽട്രോൻ സേവനം നൽകാൻ തയ്യാറാകാത്തതാണ്‌ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്‌. കെൽട്രോണിന്‌ ഫണ്ട്‌ അനുവദിക്കാനുള്ള നടപടി സർക്കാർ എടുക്കുന്നില്ല.


സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 2023ലാണ്‌ എഐ കാമറ സ്ഥാപിച്ചത്‌. 726 കാമറകളാണ്‌ സ്ഥാപിച്ചത്‌. ഹെൽമെറ്റ്‌ ഇല്ലാതെ ഇരുചക്രവാഹന യാത്ര, സീറ്റ്‌ ബെൽറ്റ്‌ ഇല്ലാതെ കാർ യാത്ര തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം കാമറക്കണ്ണിൽ കുടുങ്ങി. വീഡിയോ ദൃശ്യങ്ങൾ പ്രൊസസ്‌ ചെയ്ത്‌ വാഹന ഉടമയ്ക്ക്‌ നോട്ടീസ്‌ അയക്കുന്നതും ചലാനിലടക്കം സംഭവിക്കുന്ന തെറ്റുകൾ തിരുത്തുന്നതുമെല്ലാം ഐടിഎംഎസ്‌ (ഇന്റലിജന്റ്‌ ട്രാഫിക്‌ മാനേജ്‌മെന്റ്‌ സിസ്റ്റം) വഴിയായിരുന്നു.


റോഡ്‌ സേഫ്റ്റി മാനേജ്മെന്റിൽനിന്ന്‌ ഫണ്ട്‌ ലഭിക്കാതായതോടെ കെൽട്രോൺ ഐടിഎംഎസിന്റെ പ്രവർത്തനം നിർത്തിവച്ചു. മൂന്നുമാസത്തേയ്ക്ക്‌ ഒരു കോടിയോളം രൂപ ഫെസിലിറ്റി മാനേജ്‌മെന്റ്‌ സിസ്റ്റത്തി(എ-ഫ്‌എംഎസ്‌)നായി ചെലവുണ്ടെന്ന്‌ കെൽട്രോൺ അധികൃതർ പറയുന്നു. കാമറയും അനുബന്ധ സ‍ൗകര്യങ്ങളും സ്ഥാപിക്കാൻ കെൽട്രോൺ മുടക്കിയ തുക ഇതിന്‌ പുറമെയാണ്‌. 100 കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നും ഇനിയും സ്വന്തം നിലയ്ക്ക്‌ ചെലവാക്കാനാകില്ലെന്നും കെൽട്രോൺ അധികൃതർ പറയുന്നു. ഗതാഗത മന്ത്രിയുമായി കെൽട്രോൺ അധികൃതർ പലതവണ ചർച്ച നടത്തി. പ്രശ്നം പരിഹരിക്കുമെന്ന്‌ മന്ത്രി പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല.


എഐ കാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങളിലും റോഡപകടങ്ങളിലും വ്യാപകമായ കുറവുണ്ടായെന്ന്‌ ആരോഗ്യ, മോട്ടോർവാഹന വകുപ്പ്‌ അധികൃതർ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home