ad
Deshabhimani

അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നുമുതൽ

agasthyarkoodam Rajeesh Lal 1

ഫയല്‍ചിത്രം

വെബ് ഡെസ്ക്

Published on Jan 14, 2026, 10:06 AM | 1 min read

തിരുവനന്തപുരം : അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം. ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്. ട്രക്കിങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ട്രക്കിങ് അനുവദിക്കുക.


രണ്ടുഘട്ടങ്ങളിലായായിരുന്നു ട്രക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ്. ജനുവരി 14 മുതൽ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് നടന്നു. ഫെബ്രുവരി 1 മുതൽ 11 വരെയുള്ള ട്രക്കിങ്ങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home