ad
Deshabhimani

അഗസ്ത്യാർകൂടം ട്രക്കിങ്: ബുക്കിങ് നാളെ മുതൽ

agasthyarkoodam Rajeesh Lal 2

ഫോട്ടോ: രജീഷ് ലാൽ

വെബ് ഡെസ്ക്

Published on Jan 07, 2025, 04:16 PM | 1 min read

തിരുവനന്തപുരം> നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടും കാട്ടരുവിയും ഈറ്റക്കൂട്ടവും പുൽമേടും പാറക്കെട്ടും കുള്ളൻമരക്കാടും താണ്ടിയാൽ എത്തുന്ന അഗസ്‌ത്യന്റെ ഗിരിമകുടത്തിൽ കാത്തിരിക്കുന്നത് വിസ്‌മയക്കാഴ്‌ചയാണ്. 6200 അടി മുകളിലെത്തിയാൽ മേഘങ്ങൾ നിങ്ങളെ തേടിവരും. സഹ്യാദ്രിയിലെ ആ തണുത്ത കാറ്റ് മലകയറിയ ക്ഷീണമെല്ലാം അകറ്റും. അ​ഗസ്‌ത്യകൂടത്തിലെ ഈ മനംമയക്കുന്ന കാഴ്‌ച ആസ്വദിക്കാൻ ഇപ്പോൾ അവസരം.

agasthyarkoodam Rajeesh Lalഫോട്ടോ: രജീഷ് ലാൽ


ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 22ന് അവസാനിക്കും. ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓൺലൈൻ ബുക്കിംങ് ആരംഭിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

agasthyarkoodam Rajeesh Lal 1ഫോട്ടോ: രജീഷ് ലാൽ


അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചത്. വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home