Deshabhimani

തൃശൂരിൽ കാട്ടാന ആക്രമണം; തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി, വാരിയെല്ലിന് പരിക്ക്

Elephant attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 04, 2026, 11:46 AM | 1 min read

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം. തൃശൂർ പാലപ്പിള്ളി ചൊക്കനയിലാണ് ഒരു കൂട്ടം കാട്ടാനകളുടെ ആക്രമണമുണ്ടായത്. റബ്ബർ ടാപ്പിം​ഗ് തൊഴിലാളിയായ നായാട്ടുകുണ്ട് സ്വദേശി ചള്ളിയിൽ ശശിക്കാണ് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. വാരിയെല്ലിനും തോളെല്ലിനും സാരമായി പരിക്കേറ്റ ശശി നിലവിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


രാവിലെ റബ്ബർ ടാപ്പിങ്ങിനായി ഇറങ്ങിയ ശശിക്കും ഭാര്യ കനകയ്ക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. ഭാര്യ ഓടിയമാറിയതിനാൽ രക്ഷപ്പെട്ടു. ശശിക്ക് ഓടിമാറാൻ സാധിച്ചില്ല. പുറകിലൂടെ ആന എത്തിയതും ശശിയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. നിലവിൽ ജീവന് ഭീഷണിയില്ലെങ്കിലും വാരിയെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.


പ്രദേശത്ത് ഇതുവരെയും വനംവകുപ്പ് അധികൃതർ എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സമീപപ്രദേശങ്ങൾ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്നും രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പലതവണ പരാതി പറഞ്ഞിട്ടും ആനകളെ ഉൾവനത്തിലേയ്ക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home