ad
Deshabhimani

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി;പശുവിനെ കൊന്നു, വിനോദസഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം

Tiger Found

കടുവ ഇറങ്ങിയതിന്‍റെ ദൃശ്യം, പശു ചത്തനിലയില്‍

വെബ് ഡെസ്ക്

Published on Sep 09, 2026, 09:53 AM | 1 min read

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങി. പശുവിനെ ആക്രമിച്ചു കൊന്നു. നെറ്റിത്തൊഴു സ്വദേശി ​ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‍വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപമാണ് കടുവയിറങ്ങിയത്. ചൊവ്വാഴ്ച അതുവഴി പോയ വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ വനംവകുപ്പിനും കൈമാറി.


തുടർന്ന് രാത്രിയിൽ പശുവിനെ കൊന്നതോടെ പ്രദേശത്ത് കണ്ടത് കടുവ തന്നെയാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി. പശുവിന്റെ ശരീരത്തിൽ കടുവ ആക്രമിച്ചതിന്റെ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അന്ന് സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തും. ഒരു മാസം മുൻപും പ്രദേശത്ത് കടുവയിറങ്ങുകയും പശുവിനെ കൊല്ലുകയും ചെയ്തിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന കടുവകളെ പിടികൂടണമെന്ന ആവശ്യവും ശക്തമാവുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home