ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

Elephant Attack

ജെസ്സി

വെബ് ഡെസ്ക്

Published on May 26, 2026, 09:00 AM | 1 min read

കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട് മേപ്പാടിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. പുത്തുമല സ്വദേശി ജെസ്സിയാണ് ദാരുണമായി മരിച്ചത്. ഇവരുടെ ഭർത്താവ് ഷാജിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.


സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home