ad
Deshabhimani

24 ദിവസം ആശുപത്രിയിൽ; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു

NIYA Snak BITE.jpg
വെബ് ഡെസ്ക്

Published on May 31, 2026, 02:57 PM | 1 min read

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ആലപ്പുഴ അരൂർ സ്വദേശിയായ നിയ ലെനിൻ (13) ആണ് പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. 24 ദിവസമായി അതീവ​ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.


മെയ് ആറിനാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഡാൻസ് പ്രാക്ടീസിനിടെയായിരുന്നു സംഭവം. പാമ്പ് കടിച്ചതെന്ന് കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഉറുമ്പ് കടിച്ചതാണാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home