ad
Deshabhimani

print edition മാഹിയിൽ അഡ്വ. ടി അശോക്‌കുമാർ എൽഡിഎഫ്‌ സ്ഥാനാർഥി

ADV T ASHOK KUMAR MAHE
വെബ് ഡെസ്ക്

Published on Mar 16, 2026, 12:12 AM | 1 min read

മയ്യഴി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിലെ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. ടി അശോക്‌കുമാർ മത്സരിക്കും. പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ്‌. പുതുച്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സുപ്രീംകോടതിവരെ ഹർജി നൽകി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ്‌.


മാഹി ഹോക്കി അസോസിയേഷൻ പ്രസിഡന്റ്‌, ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്, മാഹി സൈക്കിൾ ക്ലബ് പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്നു. 2006-ൽ നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്കും പുതുച്ചേരി നിയമസഭയിലേക്കും മത്സരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home