അടൂർ പ്രകാശ് കുറ്റപത്രവുമായി ഡൽഹിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ കുറ്റപത്രവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി തിങ്കളാഴ്‌ച ഹൈക്കമാന്റിന് മുന്പിൽ ഹാജരാകും. ഗുരുതര ആരോപണങ്ങൾ അടങ്ങിയ കത്തും അദ്ദേഹം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് കൈമാറും. മുഖ്യമന്ത്രി വി ഡി സതീശൻ ഏകാധിപതിയായാണ് പ്രവർത്തിക്കുന്നതെന്ന വെടിപ്പെട്ടിച്ച് കഴിഞ്ഞ ദിവസം അടൂർ പ്രകാശ് രംഗത്തുവന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ രഹസ്യ പിന്തുണ അടൂരിനുണ്ട്.
കോൺഗ്രസിൽ കുറച്ചുകാലമായി മുഖ്യമന്ത്രിക്കെതിരെ ശക്തിപ്പെടുന്ന അമർഷമാണ് അടൂർ പ്രകാശിലൂടെ പുറത്തുവന്നത്. ഏറ്റവും ഒടുവിൽ ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ എം കെ മുനീറിനും ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി സ്ഥാനം ദേവരാജനും നൽകിയതാണ് അടൂർ പ്രകാശിനെ പ്രകോപിപ്പിച്ചത്. തുടർന്ന് വാർത്താസമ്മേളനം നടത്തിയ തന്റെ അമർഷം വെളിപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ വിമാന യാത്രയെ അടക്കം കുറ്റപ്പെടുത്തി. തുടർന്ന് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു.
തിങ്കളാഴ്‌ച അടൂർ പ്രകാശ് ഡൽഹിയിൽ എത്തുന്പോൾ മുഖ്യമന്ത്രി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫും ഡൽഹിയിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി ജിഎസ്‌ടി കൗൺസിൽ യോഗത്തിനും സണ്ണി ജോസഫ് പിസിസി പ്രസിഡന്റുമാരുടെ യോഗത്തിനുമാണ് ഡൽഹിയിൽ എത്തുന്നത്.









0 comments