Deshabhimani

'വിഡി സതീശൻ ശൈലി മാറ്റണം; കോൺഗ്രസിനുള്ളിൽ നിന്നുതന്നെ അതൃപ്തിയുണ്ട്': അടൂർ പ്രകാശ്

vdms adoor prakash
വെബ് ഡെസ്ക്

Published on Oct 06, 2026, 03:58 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ ശൈലി മാറ്റണമെന്നും ഈ രീതികളിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അതൃപ്തിയുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രി ആരുമായും കൂടിയാലോചിക്കാതെ സ്വന്തമായി തീരുമാനമെടുക്കുകയാണ്. ഇതിനൊരു മാറ്റം ഉറപ്പായും ഉണ്ടാകണം.


തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മല്ലികാർജുൻ ഖാർഗെയ്ക്ക് രേഖാമൂലം തന്നെ പരാതി നൽകിയിട്ടുണ്ട്. അതിനൊരു തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് പ്രത്യേക ചർച്ചകളോ കൂടിക്കാഴ്ചകളോ ഇതിന്മേൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി വി ഡി സതീശൻ ഏകാധിപതിയായാണ്‌ പ്രവർത്തിക്കുന്നതെന്ന വെടിപ്പെട്ടിച്ച്‌ കഴിഞ്ഞ ദിവസം അടൂർ പ്രകാശ്‌ രംഗത്തുവന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ്‌ മുൻഷി എന്നിവരുടെ രഹസ്യ പിന്തുണ അടൂരിനുണ്ട്‌.


കോൺഗ്രസിൽ കുറച്ചുകാലമായി മുഖ്യമന്ത്രിക്കെതിരെ ശക്തിപ്പെടുന്ന അമർഷമാണ്‌ അടൂർ പ്രകാശിലൂടെ പുറത്തുവന്നത്‌. ഏറ്റവും ഒടുവിൽ ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ എം കെ മുനീറിനും ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി സ്ഥാനം ദേവരാജനും നൽകിയതാണ്‌ അടൂർ പ്രകാശിനെ പ്രകോപിപ്പിച്ചത്‌.


തുടർന്ന്‌ വാർത്താസമ്മേളനം നടത്തിയ തന്റെ അമർഷം വെളിപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ വിമാന യാത്രയെ അടക്കം കുറ്റപ്പെടുത്തി. തുടർന്ന്‌ കോൺഗ്രസ്‌ നേതാക്കൾ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home