Deshabhimani

print edition കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണബിൽ തുടർചർച്ചയ്ക്കായി മാറ്റി

mental health youth

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 17, 2026, 01:00 AM | 1 min read

തിരുവനന്തപുരം : കൗമാരക്കാർക്കിടയിലെ മാനസിക സമ്മർദവും ആത്മഹത്യാപ്രവണതയും തടയാൻ സമഗ്ര നിയമനിർമാണം ലക്ഷ്യമിട്ട് ജി സ്റ്റീഫൻ അനൗദ്യോഗിക ബിൽ അവതരിപ്പിച്ചു. കൗമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏകീകൃത നിയമസംവിധാനം വേണമെന്ന് സ്റ്റീഫൻ പറഞ്ഞു. ബിൽ കൊണ്ടുവന്നതിനെ മന്ത്രി എൻ ഷംസുദ്ദീൻ അഭിനന്ദിച്ചു. കൗമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങളോട്‌ പൂർണമായി യോജിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരനും വ്യക്തമാക്കി.


എന്നാൽ, ബില്ലിലെ നിർദേശപ്രകാരം എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യ വിദഗ്‌ധരെ നിയമിക്കുന്നതിലും മരുന്നുകൾ ലഭ്യമാക്കുന്നതിലും പ്രായോഗികതടസങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ബിൽ പിൻവലിക്കാതെ തുടർചർച്ചയ്ക്കായി സ്പീക്കർ മാറ്റി.


‘മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ചലനശേഷി നഷ്ടപ്പെട്ടവരുടെയും ആജീവനാന്ത സംരക്ഷണം’ (ഗോവിന്ദൻ പള്ളിക്കാപ്പിൽ), ‘നടപ്പാത ഉപയോഗിക്കുന്ന കാൽനട യാത്രക്കാരുടെ അവകാശ സംരക്ഷണം’ (എൻ കെ അക്ബർ), ‘തൊഴിലാളി വിനിമയവും നിയമനവും’ (കുറുക്കോളി മൊയ്തീൻ) എന്നീ അനൗദ്യോഗിക ബില്ലുകളും തുടർചർച്ചയ്ക്കായി മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home