ad
Deshabhimani

print edition മുഖ്യമന്ത്രി അറിയാതെ അദാനി കമ്പനി കരാറുണ്ടാക്കില്ല: ലത്തീൻ അതിരൂപത

VD Satheeshan.jpg
വെബ് ഡെസ്ക്

Published on Jul 06, 2026, 12:40 AM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്പനിയില്‍ അദാനി ഗ്രൂപ്പിനുള്ള ഓഹരികൾ എംഎസ്‌സി ഷിപ്പിങ് കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചത്‌ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിശ്വസനീയമല്ലെന്ന്‌ ലത്തീൻ അതിരൂപത. അദാനിക്ക്‌ താരാട്ടുപാടിക്കൊടുക്കുകയാണ്‌ സർക്കാരെന്നും ലത്തീൻ അതിരൂപത ഫിഷറീസ്‌ വിഭാഗം ഡയറക്‌ടർ ഫാ. ലൂസിയാൻ തോമസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. തുറമുഖവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ എംഎസ്‌സിയുമായി അദാനി കന്പനി കരാറുണ്ടാക്കില്ല. സർക്കാർ അനുമതി നൽകിയാലേ വിൽപ്പന നടക്കു. സർക്കാരിന്റെ തുറമുഖം സർക്കാർ അറിയാതെ വിൽക്കുന്നുണ്ടെങ്കിൽ കരാർ റദ്ദാക്കണം. തുറമുഖത്തിന്റെ ഡിപിആർ പുറത്തുവിടണമെന്നും തുറമുഖം വിൽക്കാനാണ്‌ ശ്രമമെങ്കിൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home