print edition ചലച്ചിത്ര അക്കാദമി പുരസ്‌കാരം നടി മീനാക്ഷിക്ക് സമ്മാനിച്ചു

ഒറ്റപ്പാലം: ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ‘ഒഎഫ്എ സോഷ്യൽ സർവീസ് എക്സെംപ്ലറി പുരസ്കാരം - 2026’ ചലച്ചിത്ര താരം മീനാക്ഷിക്ക് കാമറാമാനും സംവിധായകനുമായ എൻ അഴഗപ്പൻ സമ്മാനിച്ചു. അക്കാദമി ഡയറക്ടർ പ്രൊഫ. അജയപുരം ജ്യോതിഷ്‌കുമാർ അധ്യക്ഷനായി. അക്കാദമി അംഗം കെ രാമദാസ് പ്രശസ്തിപത്രം കൈമാറി.
സുരേഷ് കുറ്റ്യാടി, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ പുരസ്‌കാര തുക നൽകി. വരിക്കാശേരി മനയിലും അക്കാദമി ഹാളിലുമായി രണ്ടു ദിവസങ്ങളിലായി നടന്ന ‘കൂട്ടിക്കൂട്ടം' അഭിനയ കളരിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മീനാക്ഷി വിതരണം ചെയ്‌തു.
കുട്ടികളിൽ ഏറെ ആവേശമുണർത്തിയ പരിപാടിയിൽ മജീഷ്യൻ ഷഹബാസ് ഖാന്റെ മാജിക് പഠനം, സംവിധായകരായ സുരേഷ് കണ്ണൻ, സുനിൽ നാഗംപാറ എന്നിവരുടെ അഭിനയ കളരി, ചലച്ചിത്ര താരങ്ങളായ വടക്കോട്ട് ഗോവിന്ദൻ, ധനലക്ഷ്മി എന്നിവർ കുട്ടികളോടൊപ്പം ചേർന്നുള്ള അഭിനയ മുഹൂർത്തങ്ങൾ എന്നിവ ശ്രദ്ധേയമായി.
കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്. ചീഫ് ഡയറക്ടർ ജാഫർജി സ്വാഗതവും അക്കാദമി അംഗം പി സിന്ധു നന്ദിയും പറഞ്ഞു.










0 comments