ad
Deshabhimani

സർക്കാർ അതിജീവിതമാർക്കൊപ്പം; വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

saji cherian Cinema Conclave
വെബ് ഡെസ്ക്

Published on Dec 08, 2025, 12:54 PM | 1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതമാര്‍ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍. വിധിയുടെ പൂർണഭാഗം വായിച്ച ശേഷം സർക്കാർ തുടർനടപടി സ്വീകരിക്കും. കേസിന്റെ ഭാഗമായത് ഏത് ഉന്നതൻ ആണെങ്കിലും കടുത്ത ശിക്ഷ ലഭിക്കുന്നത് വരെ സർക്കാർ ഇടപെടൽ നടത്തും. സ്ത്രീസമൂഹത്തോടൊപ്പമാണ് സർക്കാർ. ആക്രമണങ്ങള്‍ക്ക് വിധേയരായവരെ ചേര്‍ത്തുപിടിക്കും. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കും. അതിജീവിതക്കൊപ്പം എന്നതാണ് സർക്കാരിന്റെ എല്ലാ കാലത്തേയും നിലപാടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home