ad
Deshabhimani

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പുനരന്വേഷണം, അതിജീവിതയുടെ ഹർജി നാളെ ഹൈക്കോടതിയില്‍

kerala highcourt
വെബ് ഡെസ്ക്

Published on Jun 11, 2026, 10:02 PM | 1 min read

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അതിജീവിതയുടെ ഹർജി നാളെ ഹൈക്കോടതി പരി​ഗണിക്കും. നേരത്തെ രണ്ട് ജസ്റ്റിസുമാർ പിന്മാറിയതിന് ശേഷം മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഡിഎസ് ഡയസിന്‍റെ ബെഞ്ചാണ് കേസ് പരി​ഗണിക്കുക.


ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരാണ് പിന്മാറിയത്. മെമ്മറി കാർഡ് തുറന്നുപരിശോധിച്ചുവെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത പുനരന്വേഷണ ഹർജി നൽകിയത്.


മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home