ad
Deshabhimani

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെൻഡ്രൈവും മുദ്രവെച്ച കവറിൽ ഹാജരാക്കണം: ഹൈക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Jun 12, 2026, 11:38 AM | 1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അതിജീവിത നൽകിയ ഹർജിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.


ഹർജി ഫയലിൽ സ്വീകരിച്ച കോടതി, മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണമെന്ന് നിർദേശിച്ചു. വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിലെ മെമ്മറി കാർഡ് ഇപ്പോഴും വിചാരണക്കോടതിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ്. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നത്.


മെമ്മറി കാർഡ് തുറന്നുപരിശോധിച്ചുവെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത പുനരന്വേഷണ ഹർജി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home