ad
Deshabhimani

കോ​ട​തി​വി​ധി​യെ മാ​നി​ക്കു​ന്നു: അതിജീവിതക്കൊപ്പമെന്ന് ആസിഫ് അലി

asif
വെബ് ഡെസ്ക്

Published on Dec 09, 2025, 10:32 AM | 1 min read

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​തി​ജീ​വി​ത​ക്ക് ഒ​പ്പ​മാ​ണെ​ന്നും കോ​ട​തി​വി​ധി​യെ മാ​നി​ക്കു​ന്നു​വെ​ന്നും ന​ട​ൻ ആ​സി​ഫ് അ​ലി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സി​ഫ് അ​ലി​യു​ടെ പ്ര​തി​ക​ര​ണം.കോ​ട​തി​വി​ധി​യെ പ​റ്റി അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. വി​ധി​യെ സ്വീ​ക​രി​ക്കു​ന്നു.


ഇ​ര​യ്ക്ക് പൂ​ർ​ണ​മാ​യി നീ​തി കി​ട്ടി​യോ എ​ന്ന് പ​റ​യാ​ന​റി​യി​ല്ല. കോ​ട​തി​വി​ധി​യി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് നി​ന്ദ​യാ​യി​ട്ടാ​ണ് തോ​ന്നു​ന്ന​ത്. കോ​ട​തി മ​ന​സി​ലാ​ക്കി​യ​വ​രെ​ല്ലാം ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു തന്‍റെ ​ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. വി​ധി​യെ കു​റി​ച്ച് ഏ​തെ​ങ്കി​ലും പ​റ​ഞ്ഞാ കോ​ട​തി നി​ന്ദ ആ​കു​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

​എല്ലാ​വ​രും വ​ള​രെ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ക്കേ​ണ്ട വി​ഷ​യം കൂ​ടി​യാ​ണി​തെന്നും ആസിഫ് അലി പറഞ്ഞു





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home