print edition നടിയെ ആക്രമിച്ച കേസ് ; ദിലീപിന് പാസ്‌പോർട്ട് കൈമാറാൻ ഉത്തരവ് , എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുനൽകാൻ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. എന്നാൽ, കേസിൽ അപ്പീൽ തീരുമാനമാകുന്നതുവരെ പാസ്പോർട്ട് വിട്ടുനൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കേസിലെ ശിക്ഷാവിധിക്കെതിരെ ഉടനെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.
പുതിയ സിനിമയുടെ പ്രചാരണത്തിന് വിദേശത്തേക്ക് പോകാൻ പാസ്‌പോർട്ട് വേണമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. കുറ്റവിമുക്തനാക്കപ്പെട്ടതിനാൽ പാസ്‌പോർട്ട് വിട്ടുനൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12-ന് വിശദവാദം കേൾക്കുന്നതിനായി മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാർ ഹാജരായി.










0 comments