print edition നടി ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ കോടതിയിൽ

കൊച്ചി: നടി ലക്ഷ്മിപ്രിയക്കും വനിതാ എസ്ഐക്കുമെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്‌ത് നടി അന്‍സിബ. ഇരുവർക്കുമെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നാണ് നടി സ്വകാര്യ അന്യായത്തില്‍ പറയുന്നത്. ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാസെല്‍ എസ്ഐ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ബുധനാഴ്‌ചയ്‌ക്കകം ഹില്‍പാലസ് എസ്എച്ച്ഒ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാതിയിൽ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.










0 comments