നടൻ സലിംകുമാർ വെന്റിലേറ്ററിൽ

സലിംകുമാർ | ഫോട്ടോ: സുനോജ് നൈനാൻ മാത്യു
കൊച്ചി: നടൻ സലിംകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ചയാണ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിംകുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
അസുഖബാധിതനായിരുന്നെങ്കിലും അടുത്ത ദിവസങ്ങളിൽ പൊതുപരിപാടികളിൽ സലിംകുമാർ പങ്കെടുത്തിരുന്നു.









0 comments