ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ മുന്നിൽ കാണുന്നുണ്ട്, നല്ല ഹൃദയമുള്ളവരായി ജീവിക്കുക: നിവിൻ പോളി

കൊട്ടാരക്കര : സ്വന്തം കാര്യം മാത്രം നോക്കുന്നവരെയും ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും നമുക്ക് ചുറ്റും കാണാൻ സാധിക്കുമെന്ന് നിവിൻ പോളി. നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണെന്നും നിവിൻ പോളി പറഞ്ഞു. കൊട്ടാരക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. നിവിന്റെ വാക്കുകൾ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനുള്ള മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദിവസങ്ങൾക്ക് മുൻപ് നിർമ്മാതാവ് ലിസ്റ്റിൽ നടത്തിയ പ്രതികരണം നിവിനെ പറ്റി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരുന്നു ഈ സാഹചര്യത്തിൽ കൂടിയാണ് നിവിന്റെ പ്രതികരണം.
പരിപാടിക്ക് വരുന്ന വഴിക്ക് ഒരു ബോർഡ് കണ്ടു. നല്ല ഹൃദയമുണ്ടാകട്ടെ എന്നാണ് അതിൽ എഴുതിയിരുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് ഇതാണ്. നമുക്ക് എല്ലാവർക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ളവരായും ജീവിക്കാം. അങ്ങനെ ജീവിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് പേരെ ജീവിതത്തിൽ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും അഭിമുഖീകരിക്കേണ്ടി വരാരുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങൾ മുഴക്കുന്ന , അങ്ങനത്തെ രീതികളിലുള്ള ആൾക്കാരെയും നമ്മൾ മുന്നിൽ കാണാറുണ്ട്. നല്ല ഹൃദയത്തിന് ഉടമയാവുക എന്നാണ് അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത്. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകാനായി എല്ലാവർക്കും സാധിക്കും- നിവിൻ പോളി പറഞ്ഞു.
കഴിഞ്ഞ വർഷം തനിക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ ഏറ്റവും കൂടുതൽ ഒപ്പം നിന്നത് തന്റെ പ്രേക്ഷകരാണെന്നും വേർതിരിവോ സംശയമോ ഇല്ലാതെ ഒപ്പം നിന്നതിന് എല്ലാവർക്കും നന്ദി പറയുന്നതായും നടൻ പറഞ്ഞു.










0 comments