ad
Deshabhimani

നാടകം അവതരിപ്പിക്കുന്നതിനിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

kollam drama artist death
വെബ് ഡെസ്ക്

Published on Oct 21, 2025, 08:05 PM | 1 min read

കൊല്ലം: നാടകാവതരണത്തിനിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ്‌ മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആർ ലഗേഷ് (62) ആണ് മരിച്ചത്. തിങ്കൾ രാത്രി എട്ടിന്‌ പനയം ചിറ്റയം പ്രീമിയർ ആർട്സ് ക്ലബ്‌ വാർഷികത്തിന്റെ ഭാഗമായി നാടകം അവതരിപ്പിക്കുന്നതിനിടെയാണ്‌ സംഭവം.


കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 20 വർഷമായി പ്രൊഫഷണൽ നാടകത്തിൽ അഭിനയിച്ചുവരുന്ന ലഗേഷ് പൊലീസിലും തുടർന്ന് ആരോഗ്യവകുപ്പിലും ജീവനക്കാരനായിരുന്നു. സർവീസിൽനിന്ന്‌ വിരമിച്ചശേഷം മുഴുവൻസമയ നാടക പ്രവർത്തകനായി. നടൻ തിലകൻ തുടക്കം കുറിച്ച അക്ഷരജ്വാല നാടകസംഘത്തിൽ രണ്ട് വർഷമായി അഭിനയിച്ചു വരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഐശ്വര്യ, അമൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home