വയനാട് പുൽപ്പള്ളിയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം; വയോധികൻ പിടിയിൽ

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ വിദ്യാർഥിനിക്ക് നേരെ വയോധികന്റെ ആസിഡ് ആക്രമണം. ആക്രമണത്തിൽ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠൻ്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തി നിരയായത്. സംഭവത്തിൽ അയൽവാസിയായ വേട്ടറമ്മൽ രാജു ജോസി(53) നെ പുൽപ്പള്ളി പൊലീസ് അറസ്റ്റുചെയ്തു.
വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് മഹാലക്ഷ്മി. സ്കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയിത്. ആക്രമണ കാരണം വ്യക്തമല്ല. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.










0 comments