ad
Deshabhimani

പുസ്‌തകം മാറി

print edition തട്ടിക്കൂട്ടായി അധ്യാപക പരിശീലനം

TYEACHERS

Photo:India Today

avatar
ബിജോ ടോമി

Published on Jun 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം : പുതിയ അധ്യയനവർഷത്തിൽ പ്ലസ്‌ വൺ അധ്യാപനം വെല്ലുവിളിയാകും. പരിഷ്‌കരിച്ച പാഠപുസ്‌തകം പഠിപ്പിക്കാൻ അധ്യാപകർക്ക്‌ ലഭിക്കുക ഒമ്പതുമണിക്കൂർ ഓൺലൈൻ പരിശീലനം മാത്രം.മുൻവർഷങ്ങളിൽ പത്തുദിവസമെടുത്ത്‌ സംഘടിപ്പിച്ചിരുന്ന ഹയർ സെക്കൻഡറി അധ്യാപകരുടെ ശക്തീകരണപരിപാടിയാണ്‌ ഇത്തവണ ഓൺലൈനാക്കിയത്‌. ഓരോ വിഷയത്തിന്റെ അധ്യാപകർക്ക്‌ ദിവസം മൂന്നുമണിക്കൂർവീതം മൂന്നുദിവസമാണ്‌ പരിശീലനം. രാവിലെ 9.30 മുതൽ പകൽ 12.30 വരെയും പകൽ 1.30 മുതൽ വെെകിട്ട്‌ 4.30 വരെയും ദിവസവും രണ്ടു ബാച്ചുണ്ടാകും.


എട്ടുമുതൽ 19 വരെയുള്ള കാലയളവിലാണ്‌ പരിശീലനം. വ്യാഴാഴ്‌ച അധ്യാപകരെ പരിശീലിപ്പിക്കുന്ന സ്റ്റേറ്റ്‌ റിസോഴ്‌സ്‌ ഗ്രൂപ്പിന്‌ (എസ്‌ആർജി) പരിശീലനം ന ൽകും. ഇതും ഓൺലൈനായാണ്‌. പങ്കെടുക്കേണ്ടവരുടെ വിവരങ്ങൾ നൽകാൻ ആർഡിഡിമാർക്ക്‌ നിർദേശം ലഭിച്ചത്‌ ബുധൻ ഉച്ചയ്‌ക്കാണ്‌. 12 വർഷത്തിനുശേഷമാണ്‌ പ്ലസ്‌ വൺ പുസ്‌തകങ്ങൾ പരിഷ്‌കരിച്ചത്‌. പ്ലസ്‌ടു പാഠപുസ്‌തക പരിഷ്‌കരണം ആരംഭിക്കുകയും ചെയ്‌തു. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഭാഷാ അധ്യാപകർക്ക് നിർബന്ധമായും നേരിട്ടുള്ള പരിശീലനം വേണമെന്നിരിക്കെയാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രഹസനം.


ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകർക്കുള്ള പരിശീലനവും ഇത്തവണ തട്ടിക്കൂട്ടായിരുന്നു. രണ്ടുദിവസമാണ്‌ ഓഫ്‌ലൈനായി പരിപാടി സംഘടിപ്പിച്ചത്‌. മുൻവർഷങ്ങളിൽ അഞ്ചുദിവസം നടത്തിയിരുന്ന പരിപാടിയാണ്‌ ഫണ്ടില്ലെന്നു പറഞ്ഞ്‌ വെട്ടിക്കുറച്ചത്‌. അധ്യയനവർഷം തുടങ്ങുന്നതിനുമുന്പ്‌ മുൻവർഷത്തെ പഠനവും അധ്യയനവും വിലയിരുത്തി, മാറ്റങ്ങൾ സ്വീകരിച്ച്‌ അധ്യാപകരെ പ്രാപ്തരാക്കാനാണ് പരിശീലനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home