ad
Deshabhimani

ഭാര്യയുടെ മരണത്തിൽ ജയിലിൽ; ജാമ്യത്തിലിറങ്ങിയയാൾ മരിച്ച നിലയിൽ

Sharon Archana

ഷാരോണും അർച്ചനയും (ഇടത്), ഷാരോൺ (വലത്)

വെബ് ഡെസ്ക്

Published on Sep 07, 2026, 09:15 AM | 1 min read

നന്തിപുലം (തൃശൂർ): ഭാര്യയുടെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് പ്രതിചേർത്തയാൾ മരിച്ചനിലയിൽ. മാട്ടുമല മാക്കോത്ത് ഷാരോണി (26)നെയാണ്‌ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്‌. 


2025 നവംബറിൽ ഷാരോണിന്റെ ഭാര്യ അർച്ചന തീ കൊളുത്തി മരിച്ചതിനെ തുടർന്ന് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി വരന്തരപ്പിള്ളി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്‌ രണ്ട് മാസം ഷാരോൺ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം വരന്തരപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാൻ വിലക്കുള്ളതിനാൽ വെറ്റിലപ്പാറ കോട്ടാമലയിലാണ് താമസം. 


അതിരപ്പിള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം തിങ്കൾ പകൽ 11ന് വടൂക്കര  ശ്‌മശാനത്തിൽ നടക്കും. അച്ഛൻ: ഷാജു. അമ്മ: രജനി.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home