print edition മന്ത്രിക്കോഴ: പ്രതികൾ റിമാൻഡിൽമന്ത്രിക്കോഴ: പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: എലത്തൂർ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഡൽഹി ഗാസിപുരിൽ അറസ്റ്റിലായ പ്രതികളെ ഞായറാഴ്ചയാണ് കോഴിക്കോടെത്തിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ ആലോചന.
ഇക്കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. മൊബൈലിലൂടെയും വാട്സാപ്പിലൂടെയും പ്രതികൾ വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചു. പ്രിയങ്കാ ഗാന്ധി എംപിയുടെ ഓഫീസിൽ നിന്നെന്ന് പരിചയപ്പെടുത്തിയായിരുന്നു വിളി. മന്ത്രിസഭാ വികസനം നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഡൽഹിയിലാണെന്ന് വ്യക്തമായത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.










0 comments