ad
Deshabhimani

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗുരുവായൂരിൽ രണ്ട് വയോധികർക്ക് പരിക്ക്

guruvayoor.
വെബ് ഡെസ്ക്

Published on Jul 16, 2026, 11:29 AM | 1 min read

തൃശ്ശൂർ : ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് വയോധികർക്ക് പരിക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ(70), ഭാര്യ അംബിക(65) എന്നിവർക്കാണ് പരിക്കേറ്റത്.


ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച ഫ്രിഡ്ജിൽ നിന്ന് വീടിനുള്ളിലേക്ക് തീയും പുകയും പടരുകയായിരുന്നു. വീടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്നാണ് ഇവർ ഉണർന്നത്. തുടർന്ന് അയൽവാസികളുടെ സഹായം തേടുകയായിരുന്നു. ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ച നിലയിലാണ്.


അതേസമയം, ഇരുവരുടെയും പരിക്ക് ​ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം. വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home