നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

കാലടി: നിയന്ത്രണം വിട്ടകാർ കടയിലേക്ക് ഇടിച്ച് കയറി സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്. മള്ളുശ്ശേരി സ്വദേശി മുത്തേടത്ത് കുട്ടപ്പ(69) നെയാണ് കാർ ഇടിച്ചത്. കുട്ടപ്പനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ബുധൻ വൈകീട്ട് 5.30 ഓടെ എയർ പോർട്ട് റോഡിൽ പിരാരൂർ കവലക്ക് സമീപമാണ് കാർ കടയിലേക്ക് ഇടിച്ച് കയറിയത്.
കടയുടെ സമീപം പാര്‍ക്ക് ചെയ്ത മൂന്ന് ബൈക്കുകളും ഒരു സൈക്കിളും കാറിന്റെ അടിയില്‍ കുടുങ്ങി. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്.










0 comments