കട്ടപ്പനയിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചു കയറി; വഴിയാത്രക്കാരൻ മരിച്ചു

അപകടത്തില്‍പ്പെട്ട വാഹനം (Photo: Screengrab)
കട്ടപ്പന: നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനി വാൻ സെൻട്രൽ ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചു നിർത്തുകയുമായിരുന്നു.
അപകടത്തിൽ രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽ നിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിശോധനകൾക്ക് ശേഷം സ്ഥിരീകരിക്കുമെന്നാണ് റിപ്പോർട്.










0 comments