ad
Deshabhimani

കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Accident

അപകട‌ത്തില്‍പ്പെട്ട വാഹനങ്ങള്‍ (Photo: Screengrab)

വെബ് ഡെസ്ക്

Published on May 18, 2026, 01:23 PM | 1 min read

വയനാട്: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്നു പേരും ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.


തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നൽ ബസാണ് തിങ്കളാഴ്ച പുലർച്ചെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. നാരായണൻ സംഭവസ്ഥലത്തുവച്ചും ഷിജിയും അമനും മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home