ad
Deshabhimani

അക്കാദമിക്‌ കലണ്ടർ പ്രകാശിപ്പിച്ചു: യുപിയിൽ മൂന്നും ഹൈസ്‌കൂളിൽ ഏഴും ശനിയാഴ്‌ച പ്രവൃത്തിദിനം

school reopening
avatar
സ്വന്തം ലേഖകൻ

Published on Jun 01, 2026, 09:37 PM | 1 min read

തിരുവനന്തപുരം: പുതിയ അധ്യയനവർഷം യുപി വിഭാഗത്തിൽ മൂന്നും ഹൈസ്‌കൂളിൽ ഏഴും ശനിയാഴ്‌ച അധിക പ്രവൃത്തിദിനം. യുപി വിഭാഗത്തിന് ജൂൺ 27, സെപ്‌തംബർ 26, ഒക്ടോബർ 24 എന്നിങ്ങനെയും ഹൈസ്‌കൂളിൽ ജൂൺ 27, സെപ്‌തംബർ അഞ്ച്, സെപ്‌തംബർ 26, ഒക്ടോബർ മൂന്ന്, ഒക്ടോബർ 24, 2027 ജനുവരി 30, 2027 മാർച്ച് 27എന്നീ ശനിയാഴ്ചകളുമാണ് പ്രവൃത്തിദിനങ്ങൾ. എൽപി വിഭാഗത്തിന്‌ ശനിയാഴ്ച ക്ലാസുകളില്ല. പുതിയ അധ്യയനവർഷത്തെ കലണ്ടർ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശിപ്പിച്ചു.


എൽപി വിഭാഗത്തിന്‌ 197 പ്രവൃത്തിദിനങ്ങളും യുപി വിഭാഗത്തിന്‌ 200 പ്രവൃത്തിദിനങ്ങളും ഹൈസ്‌കൂളിൽ 204 പ്രവൃത്തിദിനങ്ങളും ആണുള്ളത്. ആഗസ്‌ത്‌ 13 മുതൽ ഒന്നാം പാദവാർഷിക പരീക്ഷ. ഡിസംബർ രണ്ടുമുതൽ ആറുവരെ സംസ്ഥാന സ്കൂൾ കായികമേളയും നവംബർ 18 മുതൽ 21 വരെ സ്കൂൾ ശാസ്ത്രോത്സവവും നടക്കും. നവംബർ നാലുമുതൽ ഏഴുവരെ സ്പെഷ്യൽ സ്കൂൾ കലോത്സവം. 2027 ജനുവരി നാലുമുതൽ എട്ടുവരെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കും.


രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ ഒമ്പതുമുതൽ ആരംഭിക്കും. 2027 ഫെബ്രുവരിയിൽ എസ്എസ്എൽസി മോഡൽ പരീക്ഷയും മാർച്ചിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി അവസാന വർഷ പരീക്ഷയും നടക്കും. 2027 മാർച്ച് 31 ന് മധ്യവേനലവധിക്കായി സ്കൂളുകൾ അടയ്ക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home