ad
Deshabhimani

print edition ലോകം കേരളത്തെ അംഗീകരിക്കുന്നു : അബ്ദുള്ള അബു ഷാവേസ്

abdulla abu shawaesh
വെബ് ഡെസ്ക്

Published on Feb 16, 2026, 12:51 AM | 1 min read


തിരുവനന്തപുരം

വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക ക്ഷേമം, മാനവ വികസനം എന്നീ മേഖലകളിലെ സവിശേഷമായ വികസന മാതൃകയിലൂടെ കേരളത്തെ ലോകം അംഗീകരിക്കുന്നുണ്ടെന്ന്‌ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ്. സുസ്ഥിര വികസനത്തിനായുള്ള പരിശ്രമങ്ങളും ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തലും സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്‌ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031 അന്താരാഷ്‌ട്ര കോൺഫറൻസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാവേസ്‌.


വികസനം സാമ്പത്തിക വളർച്ചയിൽമാത്രം ഒതുങ്ങരുത്. സാമൂഹിക പുരോഗതിക്കും മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും ഊന്നൽ നൽകണം. ലോകം സങ്കീർണമായ സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന സമയത്ത് പ്രാധാന്യമേറിയ കോൺഫറൻസ് സംഘടിപ്പിച്ചതിന്‌ കേരളം അഭിനന്ദനം അർഹിക്കുന്നുണ്ട്‌. ‘വിഷൻ 2031' ലൂടെ സമഗ്രമായ വികസന കാഴ്ചപ്പാട് രൂപീകരിക്കാനുള്ള ശ്രമം ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെ രൂപപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home