ad
Deshabhimani

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകൽ; പ്രവാസി വ്യവസായിയെ കണ്ടെത്തി

kidnapped

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Dec 07, 2025, 09:31 AM | 1 min read

പാലക്കാട് : തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽനിന്ന് തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി. ​പ്രവാസി വ്യവസായിയായ മലപ്പുറം സ്വദേശി മുഹമ്മദലിയെ ആണ്‌ തട്ടിക്കൊണ്ടുപോയത്‌. ചെർപ്പുളശ്ശേരിക്ക് സമീപം കോതകുറിശിയിൽ നിന്നാണ് കണ്ടെത്തിയത്.


തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം ശനി വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൂറ്റനാട് ഭാഗത്തുനിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദലിയെ പിന്തുടർന്നു വന്ന സംഘം തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഘത്തിന്റെ ഇന്നോവ കാറിൽ കയറ്റി കടന്നുകളഞ്ഞു.


സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയാണ് മുഹമ്മദലി. കോതകുറിശ്ശിയിലെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽനിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നുവെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home