ad
Deshabhimani

print edition അന്ത്യോദയ കാർഡുകാരുടെ വിഹിതം വെട്ടികുറയ്‌ക്കൽ; പ്രക്ഷോഭത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ

ration shop
വെബ് ഡെസ്ക്

Published on Jul 15, 2026, 12:01 AM | 1 min read

പത്തനംതിട്ട: അന്ത്യോദയ റേഷൻ കാർഡുകാരുടെ വിഹിതം വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭമുയർത്താൻ റേഷൻ വ്യാപാരി സംഘടനയുടെ ഓൾ ഇന്ത്യ കമ്മിറ്റി. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ അന്ത്യോദയ കുടുംബങ്ങളും ഒപ്പിട്ട നിവേദനം കേന്ദ്രസർക്കാരിന്‌ നൽകുമെന്ന്‌ അഖിലേന്ത്യാ സെക്രട്ടറി ജോൺസൺ വിളവിനാൽ അറിയിച്ചു. പാർലമെന്റ് മാർച്ചടക്കമുള്ള സമര പരിപാടികൾ ആലോചിക്കാൻ ആഗസ്‌ത്‌ ഒന്നും രണ്ടും പാലക്കാട് യോഗം ചേരും. ഭക്ഷ്യഭദ്രത നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കം വേൾഡ് ഫുഡ് പ്രോഗ്രാം നിർദേശത്തിന് വിരുദ്ധമാണ്‌. ഒരു വ്യക്തിക്ക് പ്രതിദിനം 450 ഗ്രാം ഗോതമ്പ്, അരി അല്ലെങ്കിൽ ചോളം, 60 ഗ്രാം പരിപ്പ് വർഗങ്ങൾ, 30 ഗ്രാം സസ്യഎണ്ണ, അഞ്ച്‌ ഗ്രാം ഉപ്പ് എന്നിങ്ങനെയാണ്‌ കുറഞ്ഞ അളവ് നിശ്‌ചയിച്ചിട്ടുള്ളത്‌. ഇതുപോലും നിലവിൽ നൽകുന്നില്ല. ഇ‍ൗ സാഹചര്യത്തിലാണ്‌ ഉള്ള ആനുകൂല്യം കൂടി ഇല്ലാതാക്കാൻ നീക്കം.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home