Deshabhimani

കൊച്ചിയില്‍ യുവതിയെ ജോലി വാ​ഗ്ദാനം നല്‍കി കൂട്ടബലാത്സം​ഗം ചെയ്തു; രണ്ട് പേര്‍ പിടിയില്‍

RAPE
വെബ് ഡെസ്ക്

Published on Oct 05, 2026, 07:34 AM | 1 min read

കൊച്ചി : കളമശേരിയിൽ യുവതിയെ ജോലി വാ​ഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സം​ഗം ചെയ്തു. യുവതിയുടെ ദൃശ്യങ്ങളും പകർത്തിയതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്തു എന്നിവരെ റിമാൻഡ് ചെയ്തു.


സ്പാ മാനേജരുടെ ജോലി വാ​ഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് പീഡനത്തിനിരയാക്കിയത്. പ്രതികളിൽ മറ്റൊരു യുവതിയും ഉൾപ്പെട്ടതായാണ് വിവരം. പീഡനത്തിനിരയായ യുവതി കളമശ്ശേരി മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭർത്താവിനോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പിടിയിലായവർ എറണാകുളം സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home