അഗ്നിക്കാവടിക്കിടെ തീകുണ്ഡത്തില് വീണു; പൊള്ളലേറ്റ യുവാവ് ചികിത്സയില്

യുവാവ് തീയില് വീഴുന്നതിന്റെ ദൃശ്യങ്ങള്
തിരുവനന്തപുരം: ആറ്റിങ്ങലിൽ അഗ്നിക്കാവടിക്കിടെ യുവാവ് തീയിൽ വീണു. മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ക്ഷേത്രത്തിൽ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തിൽ ചാടവേയാണ് കാലു തട്ടി വീണ് പൊള്ളലേറ്റത്. മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ റിജുവിന്റെ ഇരു കൈകാലുകൾക്കും വയറ്റിലും പൊള്ളലേറ്റിറ്റുണ്ടെന്നാണ് റിപ്പോർട്ട്. റിജു കഴിഞ്ഞ വർഷവും തീക്കുണ്ഠത്തിൽ ചാടി അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നു.









0 comments