സമുദ്രാവസ്ഥകൾ ഇനി മുൻകൂട്ടി അറിയാം; വിഴിഞ്ഞം തീരക്കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം തീരക്കടലിൽ ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചു. തീരപ്രദേശത്തെ അലകളുടെ സ്വഭാവവും ദിശാപരമായ മാറ്റങ്ങളും മനസിലാക്കുന്നതിനും സമുദ്രമേൽപ്പുറത്തിലെ പ്രവാഹവേഗത നിരീക്ഷിക്കുന്നതിനും സമുദ്ര പ്രവചനം കൂടുതൽ കൃത്യമായി നിർണയിക്കുന്നതിനുമാണ് വേവ് റൈഡർ ബോയി സ്ഥാപിച്ചതെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പുകൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ഈ ഉപകരണത്തിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ ചുഴലിക്കാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രവചന പഠനങ്ങൾക്ക് സഹായകരമാകും. അതുവഴി സമുദ്രാവസ്ഥകൾ കൂടുതൽ കൃത്യമായി മുൻകൂട്ടി അറിയാൻ കഴിയുകയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത് ഗുണകരമാകും.
അതിനാൽ, പ്രദേശത്തുള്ള എല്ലാ മത്സ്യബന്ധന വള്ളങ്ങളും വ്യക്തികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഉപകരണത്തിൽ ഉദ്ദേശപൂർവ്വം കേടുപാടുകൾ വരുത്തുകയോ ഇടപെടലുകൾ നടത്തുകയോ ചെയ്യുന്നതു നിയമപരമായി ശിക്ഷാർഹമാണെന്നും മുന്നറിയിപ്പുണ്ട്.








0 comments