ad
Deshabhimani

print edition വർഗീയ ചേരിതിരിവിന് 
യുഡിഎഫ്‌ ശ്രമം: എ വിജയരാഘവൻ

A Vijayaraghavan.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 01:26 AM | 1 min read

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയമുറപ്പിച്ച യുഡിഎഫും പ്രതിപക്ഷനേതാവും കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിൽ വർഗീയ ശക്തികളുമായുള്ള വോട്ടുകച്ചവടം രാഷ്‌ട്രീയ പ്രവർത്തനമാക്കിയത്‌ യുഡിഎഫാണ്‌. ഇ‍ൗ ഡീലിന്റെ മൊത്തക്കച്ചവടക്കാരൻ വി ഡി സതീശനാണ്‌. അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും വർഗീയ ശക്തികൾക്ക്‌ കീഴ്‌പ്പെട്ടവരാണ്‌ കോൺഗ്രസ്‌.


ബിജെപിയുമായി തരാതരം പേലെ വോട്ട്‌ കച്ചവടം നടത്തിയ കോൺഗ്രസ്‌ ഇ‍ൗ ഡീൽ ശക്തമാക്കാനാണ്‌ സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുന്നത്‌.

പ്രാദേശികമായി നല്ലവണ്ണം അറിയപ്പെടുന്ന ഒരാളെ എൽഡിഎഫ്‌ പാലക്കാട്‌ സ്ഥാനാർഥിയാക്കിയതോടെ അയാളുടെ മതം പറഞ്ഞ്‌ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്‌.


വട്ടിയൂർക്കാവിൽ ഡീൽ ഉണ്ടെന്നുപറയുന്ന കെ മുരളീധരൻ യഥാർഥത്തിൽ കോൺഗ്രസ്‌ ബിജെപി ഡീലിന്റെ രക്തസാക്ഷിയാണ്‌. അതിന്റെ തിക്താനുഭവങ്ങളിൽനിന്നുള്ള ഭയപ്പാടുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്‌– വിജയരാഘവൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home