ad
Deshabhimani

print edition പ്രതിപക്ഷനേതാവിന്റേത്‌ വർഗീയ കുപ്പായം : എ വിജയരാഘവൻ

A Vijayaraghavan
വെബ് ഡെസ്ക്

Published on Feb 17, 2026, 02:06 AM | 1 min read


വടക്കഞ്ചേരി

ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി വർഗീയതയുടെ കുപ്പായമണിഞ്ഞാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നടക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യ‍ൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ സമാപനം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പത്തുവർഷത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസനം കണ്ട്‌ യുഡിഎഫും ബിജെപിയും പകച്ചുനിൽക്കുകയാണ്. കേരളത്തിലെ വികസനക്കുതിപ്പിനെയും ഇടതുപക്ഷത്തെയും തകർക്കാൻ കളവ്‌ പ്രചരിപ്പിക്കുന്നതിനൊപ്പം വർഗീയതയെയും ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണവർ. കോൺഗ്രസ്‌ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലൊന്നും മികച്ച ഭരണമില്ല. കോൺഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങളിലാണ്‌ ബിജെപി ശക്തിപ്രാപിച്ചത്‌. കോൺഗ്രസ് ജയിച്ചാൽ ബിജെപിക്ക് വാതിൽ തുറന്നുകൊടുത്തു എന്നതാണ്‌ സമകാലീന ഇന്ത്യയിലെ അനുഭവം. വർഗീയത പരത്തുന്ന ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻപോലും കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home