ad
Deshabhimani

print edition കോൺഗ്രസ്‌ 
ദുഃഖിക്കേണ്ടിവരും : 
എ വിജയരാഘവൻ

a vijayaraghavan
വെബ് ഡെസ്ക്

Published on Feb 26, 2026, 12:45 AM | 1 min read


തിരുവനന്തപുരം

ആരോഗ്യരംഗത്ത് മാതൃകപരമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്ന മന്ത്രി വീണാ ജോർജിനെ തെരുവിൽ ആക്രമിക്കുവാൻ റൗഡിക്കൂട്ടങ്ങളെ അഴിച്ചുവിട്ടിരിക്കുകയാണ് വി ഡി സതീശനും കോൺഗ്രസ് നേതാക്കളുമെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.


വീണാ ജോർജിനെതിരായ കെഎസ്‌യു ആക്രമണം ശുദ്ധമര്യാദകേടാണെന്ന്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രിയെ ശാരീരികമായി ആക്രമിക്കുന്ന നിലയിലേക്ക് പ്രതിപക്ഷം തരംതാണു. രാജ്യത്ത് സംഘപരിവാർ നടത്തുന്ന രീതിയിൽ ഗുണ്ടായിസം നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെങ്കിൽ ഗുരുതരമായ പ്രത്യാഘാതമാണ്‌ ഉണ്ടാവുക. കഴിഞ്ഞദിവസം മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി അതിക്രമിച്ച് കടന്ന് റീത്ത് വച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടും ആശീർവാദത്തോടും കൂടി ആണ്‌. ഗൗരവമുള്ള സംവാദങ്ങളോ രാഷ്ട്രീയ പോരാട്ടാമോ നടത്താനുള്ള ശേഷി നഷ്ടപ്പെട്ട പ്രതിപക്ഷം നിയമസഭയിലും പുറത്തും അക്രമവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. വിമോചന സമരകാലത്തെ അക്രമസമര പാരമ്പര്യവുമായാണ് കോൺഗ്രസ് ഇറങ്ങി തിരിച്ചെതെങ്കിൽ അവർ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home