ad
Deshabhimani

print edition യുഡിഎഫിന്‌ അസ്തിത്വം 
നഷ്ടമായി : എ വിജയരാഘവൻ

a vijayaraghavan
വെബ് ഡെസ്ക്

Published on Jan 09, 2026, 01:03 AM | 1 min read


പാലക്കാട്‌

യുഡിഎഫിന്‌ സ്വന്തമായ അസ്തിത്വം നഷ്ടപ്പെട്ടുവെന്നും എല്ലാ വർഗീയതയ്‌ക്കും കീഴ്‌പ്പെട്ട നേതൃത്വമായി മാറിയെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കെ സി വേണുഗോപാലും വി ഡി സതീശനും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്‌. വർഗീയ ചേരിതിരിവുണ്ടാക്കിയാൽ അതിന്റെ ലാഭം ഉണ്ടാക്കാമെന്ന്‌ കരുതുന്ന നേതൃത്വമാണ്‌ കോൺഗ്രസിന്റേത്‌.


നൂറ്‌ സീറ്റ്‌ എന്ന യുഡിഎഫിന്റെ കണക്കുക്കൂട്ടലിന്‌ ഞങ്ങൾ നന്ദിപറയുകയാണ്‌. സെഞ്ച്വറി അടിക്കുന്നപോലെ ഡക്കായി പുറത്തും പോകാം. രാഹുൽഗാന്ധി ഡക്ക്‌ അടിച്ച്‌ പുറത്തുപോയാണ്‌ കേരളത്തിലേക്കുവന്നത്‌. സ്നേഹവും സ‍ൗഹാർദവും ഉ‍ൗട്ടിയുറപ്പിക്കാനും നിലനിർത്താനും മുൻകൈയെടുത്ത സർക്കാരാണ്‌ കേരളത്തിലേത്‌. ജനങ്ങൾക്ക്‌ വിരോധമുണ്ടാക്കുന്ന ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. അത്‌ ജനങ്ങളോട്‌ തുറന്നുപറയും. അതിലൂടെ മൂന്നാം എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരികയുംചെയ്യും. അധികാരത്തിൽ വരാത്ത യുഡിഎഫിൽ ആരൊക്കെ മന്ത്രിയാകുമെന്ന ചർച്ചയിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home