കൊല്ലത്ത് സ്കൂൾ വിദ്യാർഥിക്ക് എച്ച്‍വൺ എൻവൺ സ്ഥിരീകരിച്ചു; മൂന്നുപേർ നിരീക്ഷണത്തിൽ

കൊല്ലം : കൊല്ലത്ത് സ്കൂൾ വിദ്യാർഥിക്ക് എച്ച്‍വൺ എൻവൺ സ്ഥിരീകരിച്ചു. അതേ ക്ലാസിൽ പഠിക്കുനന് മൂന്ന് കുട്ടികൾ നിരീക്ഷണത്തിലാണ്. നാല് പേരും ഒൻപതാംക്ലാസ് വിദ്യാര്‍ത്ഥികളാണ്. ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു. കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് ഇടപ്പെട്ടാണ് പരിശോധന നടത്തിയത്. ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോ എന്ന കാര്യം കൂടി പരിശോധിച്ചു വരികയാണ്.










0 comments