കാണാനുള്ളോര് ഇപ്പോ കണ്ടോണം; കൗതുക കാഴ്‍ചയായി മൂന്നാറിലെ കാട്ടാനകള്‍

മാട്ടുപ്പെട്ടി ഡാമിന് സമീപം ഇറങ്ങിയ കാട്ടാനകള്‍
മൂന്നാർ: പെട്ടെന്ന് കണ്ടപ്പോള്‍ ഒന്ന് ആശങ്കപ്പെട്ടെങ്കിലും വളരെ വേഗം മനസിലായി, ഉപദ്രവിക്കാൻ വന്നവരെല്ലെന്ന്. വ്യാഴാഴ്‍ച മൂന്നാറിലെ പ്രധാന കേന്ദ്രമായ മാട്ടുപ്പെട്ടി ഡാമിന് സമീപം എത്തിയ വിനോദസഞ്ചാരികള്‍ കണ്ടത്ത് കാട്ടാനക്കൂട്ടത്തെ. സഞ്ചാരികളുടെയും ആനകളുടെയും മനസില്‍ ഒരേ ചിന്തയാകും നിറഞ്ഞിരിക്കുക. സഞ്ചാരികളുടെ മനം കവരുന്ന കാഴ്‍ചയായിരുന്നു പിന്നീടങ്ങോട്ട്.
പുൽമേട്ടിലെത്തിയ കാട്ടാനകളെ കാണാൻ നിരവധി പേർ റോഡരികിൽ തടിച്ചുകൂടി. ആനകളുടെ ചിത്രം മൊബൈലിൽ പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും സഞ്ചാരികൾ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
അപൂർവമായാണ് ഇത്തരത്തിൽ ആനകളെ കൂട്ടമായി കാണാൻ കഴിയുക. പുൽ ഭക്ഷിച്ച് ഏറെ സമയം കഴിഞ്ഞാണ് ആനകള്‍ കാട്ടിലേക്ക് കയറിപ്പോയത്. ഇതര സംസ്ഥാന സഞ്ചാരികള്‍ക്കടക്കം വിസ്‍മയമായി ആനക്കാഴ്‍ചകള്‍.










0 comments