ad
Deshabhimani

മൂക്കുത്തി മൂക്കിൽ കുടുങ്ങി; തുണയായി അഗ്നിരക്ഷാസേന

nose piercing

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 18, 2026, 11:15 AM | 1 min read

കോലഞ്ചേരി : ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുപത്തൊന്നുകാരിയുടെ മൂക്കിൽ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. പട്ടിമറ്റം സ്വദേശിനിക്കാണ് അഗ്നിരക്ഷാസേന തുണയായത്.


കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂക്കുത്തി ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരുഭാഗം ഉള്ളിലേക്ക് കയറുകയായിരുന്നു. മുക്കുത്തിയുടെ ഒരുഭാഗം മൂക്കിലെ തുളയിലൂടെ കൂടുതൽ ആഴ്ന്നിറങ്ങിയതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് ഊരിയെടുക്കാൻ കഴിയാതെവന്നതോടെ വ്യാഴം രാത്രി 7.30ഓടെ യുവതി പട്ടിമറ്റം അഗ്നി രക്ഷാനിലയത്തിലെത്തി.


സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ ഏറെനേരത്തേ ശ്രമഫലമായാണ് മുക്കുത്തി ഊരിമാറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home