20 കിലോ കഞ്ചാവുമായി പശ്ചിമ ബം​ഗാൾ സ്വദേശി പിടിയിൽ

ganja thrissur
വെബ് ഡെസ്ക്

Published on Jan 28, 2025, 06:30 PM | 1 min read

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമ ബം​ഗാൾ സ്വദേശിയിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. മുഷിറാബാദ് സ്വദേശി കമൽ കുമാർ മണ്ഡലാണ് പിടിയിലായത്. ഷാലിമാർ - തിരുവനന്തപുരം ട്രെയിനിലാണ് കമൽ കുമാർ കേരളത്തിലെത്തിയത്. എക്സൈസ് ഇന്റലിജെൻസും, ആർപിഎഫ് ക്രൈം ഇന്റലിജൻസ്, തൃശൂർ പൊലീസ് എന്നിവർ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.


രണ്ട് പെയിന്റ് ബക്കറ്റുകളുമായി ട്രെയിനിറങ്ങിയ ഇയാളെ സംശയം തോന്നിയാണ് പരിശോധിച്ചത്. ബക്കറ്റിൽ മുകൾ ഭാ​ഗം പെയിന്റ് നിറച്ചും താഴ്ഭാ​ഗം സീൽ ചെയ്ത കഞ്ചാവ് നിറച്ച നിലയിലുമായിരുന്നു. പത്ത്കിലോ വീതം രണ്ട് ബക്കറ്റുകളിലായാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Home