ad
Deshabhimani

പരസ്പര സ്നേഹവും സൗഹൃദവും വർധിപ്പിക്കുന്ന ആഘോഷം; വിഷു ആശംസകൾ നേർന്ന് എ എൻ ഷംസീർ

A N Shamseer

എ എൻ ഷംസീർ

വെബ് ഡെസ്ക്

Published on Apr 14, 2026, 02:45 PM | 1 min read

തിരുവനന്തപുരം: ലോകത്തിന്റെ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നുവെന്ന് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ. വിഷു എന്നത് പുതുവർഷ പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ്. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും പരസ്പര സ്നേഹവും സൗഹൃദവും വർധിപ്പിക്കുകയും ചെയ്യുന്ന ഒരു ആഘോഷമാണ് വിഷു.


സാമൂഹിക ഐക്യവും മത സൗഹൃദവും നിലനിൽക്കുന്ന നമ്മുടെ കേരളത്തിന്റെ സംസ്കാര പൈതൃകം ഈ ആഘോഷവേളയിൽ കൂടുതൽ ശക്തിപ്പെടട്ടെ. എല്ലാവർക്കും സമത്വവും നീതിയും ഉറപ്പാക്കുന്ന ഒരു സമൂഹം നിർമ്മിക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഈ വിഷു എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്നും സ്പീക്കർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home