ad
Deshabhimani

പത്തുവർഷത്തെ വികസനക്കുതിപ്പ്; എൽഡിഎഫ്‌ സർക്കാരിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട് വായിക്കാം

ldf Progres report.jpg
വെബ് ഡെസ്ക്

Published on Apr 06, 2026, 11:00 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഭരണപുരോഗതി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് വീണ്ടും മാതൃക തീർത്ത് കേരളം. തെരഞ്ഞെടുപ്പുവാഗ്‌ദാനം എത്രത്തോളം പൂർത്തിയാക്കിയെന്നും ഓരോ പദ്ധതിയും എവിടെ എത്തിനിൽക്കുന്നുവെന്ന്‌ അക്കമിട്ടു നിരത്തിയാണ് സർക്കാർ സർക്കാരിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട് അവതരിപ്പിച്ചത്.


2021ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 900 വാഗ്‌ദാനമാണ്‌ പ്രകടനപത്രികയിൽവച്ചത്‌. അതിൽ 97 ശതമാനവും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി കഴിഞ്ഞ 9 വർഷവും എല്ലാ വാർഷിക വേളയിലും പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല, നമ്മുടെ രാജ്യത്ത് തന്നെ ഒരു പുതിയ മാതൃകയാണ് എല്ലാ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുന്നതിലൂടെ സർക്കാർ സൃഷ്ടിച്ചത്. 2021ലെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ 97 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിക്കുകയോ നടപ്പിലാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്.


പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിനും തുല്യപ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തത്. നവകേരള സൃഷ്ടിക്കായുള്ള സമഗ്രമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. സമസ്‌ത മേഖലകളെയും സ്‌പർശിക്കുന്ന ഒരു വികസന പരിപ്രേക്ഷ്യം ജനങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


റിപ്പോർട്ട് പിഡിഎഫ് രൂപത്തിൽ ചുവടെ ചേർക്കുന്നു







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home